മൃതദേഹം കിരണിന്റേത് തന്നെ; ഡിഎൻഎ പരിശോധനാഫലം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 06:25 PM  |  

Last Updated: 27th July 2022 06:25 PM  |   A+A-   |  

kiran_murder

കിരൺ

 

തിരുവനന്തപുരം: പെൺസുഹൃത്തിനെ ആഴിമലയിൽ കാണാനെത്തിയശേഷം തമിഴ്നാട്ടിലെ കുളച്ചൽ കടൽതീരത്ത് നിന്നും കണ്ടെത്തിയ മൃതദേഹം മൊട്ടമൂട് സ്വദേശിയായ കിരണിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി എൻ എ പരിശോധയിലാണ് മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. 

രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് കിരൺ ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെൺസുഹൃത്തിനെ കാണാൻ ആഴിമലയിലെത്തിയത്. സുഹൃത്തിനെ കിരൺ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പടെയുള്ള  സംഘം വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞു  മർദിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റി കൊണ്ടു പോയെന്നും ഇതിനിടെ കിരണിനെ കാണാതായെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തി. കിരണിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. കിരണിനെ ബൈക്കിൽ കയറ്റി കൊണ്ടുപോയ രാജേഷാണ് അറസ്റ്റിലായത്. 

കിരണിനെ പെൺകുട്ടിയുടെ ചേച്ചിയുടെ ഭർത്താവായ രാജേഷും മറ്റ് രണ്ട് പേരും ചേർന്ന് മർദ്ദിച്ചിരുന്നു. ഇതിന് ശേഷം തട്ടി കൊണ്ടുപോവുകയായിരുന്നു. മൃതദേഹത്തിൻറെ കയ്യിലെ ചരടും കിരൺ കെട്ടിയിരുന്ന ചരടും തമ്മിൽ സാമ്യമുണ്ടെന്ന് കിരണിൻറെ അച്ഛൻ മധു നേരത്തെ വ്യക്തമാക്കിയിരുന്നു. മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മധുവിനെ അറിയില്ല, മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ല; കൂറുമാറിയവരുടെ എണ്ണം ഏഴായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ