മദ്യപിച്ച് പൊലീസുകാർ തമ്മിലടിച്ചു;‌ രണ്ട് പേർക്കെതിരെ കേസെടുത്തു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 09:34 PM  |  

Last Updated: 27th July 2022 09:34 PM  |   A+A-   |  

police case

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നന്ദാവനം എആർ പൊലീസ് ക്യാംപിൽ മദ്യലഹരിയിൽ പൊലീസുകാർ തമ്മിലടിച്ചു. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയ പൊലീസുകാർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽ കുമാർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 

ഡ്രൈവർ ബാരക്കിൽ വച്ചാണ് ഇവർ മദ്യപിച്ചതും പിന്നീട് ബഹളമുണ്ടാക്കി ഒടുവിൽ കൈയ്യാങ്കളിയിലേക്ക് എത്തിയതും. കമ്മിഷണറുടെ നിർദേശത്തെ തുടർന്നാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കർക്കിടക വാവുബലി: ഇന്ന് രാത്രി 12 മുതൽ തിരുവനന്തപുരത്ത് മദ്യനിരോധനം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ