കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി, അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2022 07:02 AM  |  

Last Updated: 27th July 2022 07:02 AM  |   A+A-   |  

harsha

ഹര്‍ഷ

 

കൊല്ലം: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയില്‍. മൈലക്കാട് സ്വദേശി ഹര്‍ഷയാണ് അഷ്ടമുടി ആശുപത്രിയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

മൈലക്കാട് സ്വദേശിയായ വിപിന്റെ ഭാര്യ ഹര്‍ഷയെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ഹര്‍ഷയുടെ കുഞ്ഞ് അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്. ചികിത്സാ പിഴവ് ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. ചികിത്സയില്‍ പിഴവ് ഉണ്ടായിട്ടില്ലെന്നും ചികിത്സാകാര്യങ്ങള്‍ക്ക് യുവതിയുടെ ബന്ധുക്കള്‍ സാക്ഷികളാണെന്നും അഷ്ടമുടി ആശുപത്രിയുടെ വിശദീകരണം. അമ്‌നിയോട്ടിക് ഫ്‌ളൂയിഡ് എംബോളിസം മൂലമുണ്ടാകുന്ന ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍ പറഞ്ഞു.
 

ഈ വാർത്ത കൂടി വായിക്കാം അമിത ലഹരിയിൽ ഡ്രൈവിങ് അഭ്യാസം, നിരവധി വാഹനങ്ങളിൽ ഇടിച്ചു; നടിയും കൂട്ടാളിയും ടയർ പൊട്ടി കുടുങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ