പരീക്ഷണങ്ങളെല്ലാം വിജയം, ഐഎന്‍എസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി; സ്വാതന്ത്ര്യദിനത്തില്‍ കമ്മീഷന്‍ ചെയ്യും- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 05:25 PM  |  

Last Updated: 28th July 2022 05:25 PM  |   A+A-   |  

INS_VIKRANTH

ഐഎന്‍എസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറുന്ന ദൃശ്യം, എഎന്‍ഐ

 

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് നാവികസേനയ്ക്ക് കൈമാറി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് 15ന് ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലാംഘട്ട സമുദ്ര പരീക്ഷണവും വിജയിച്ച പശ്ചാത്തലത്തിലാണ് കപ്പല്‍ നാവികസേനയ്ക്ക് കൈമാറിയത്.

23,000 കോടി രൂപ ചെലവിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. 262 മീറ്ററാണ് നീളം. 62 മീറ്റര്‍ വീതിയുള്ള കപ്പലിന് 59 മീറ്റര്‍ ഉയരമുണ്ട്. 2009ലാണ് കപ്പലിന്റെ നിര്‍മ്മാണം കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചത്. 

 

40,000 ടണാണ് ഭാരം. 21,500 ടണ്‍ സ്റ്റീലാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പലാണിത്. രണ്ടു ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ ചേര്‍ത്തുവച്ചാല്‍ ഉണ്ടാകുന്ന വിസ്തൃതിയാണ് കപ്പലിന്റെ ഡെക്കിന് ഉള്ളത്. 28 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. ഒരേ സമയം 7500 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 1700 പേരെ വരെ ഒരേ സമയം വഹിക്കാന്‍ ശേഷിയുള്ളതാണ് കപ്പല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊല്ലം  അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ