കളമശ്ശേരി ബസ് കത്തിക്കൽ; തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവർ കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച

കുറ്റക്കാരാണെന്ന് വിധിച്ച മൂന്ന് പേരും വിചാരണ പൂർത്തിയാകും മുൻപ് തന്നെ തങ്ങൾ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു
തടിയന്റവിട നസീർ/ ഫയല്‍ ചിത്രം
തടിയന്റവിട നസീർ/ ഫയല്‍ ചിത്രം

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാർ. ഇവർക്കുള്ള ശിക്ഷ കൊച്ചി എൻഐഎ കോടതി തിങ്കളാഴ്ച വിധിക്കും. 

കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. കേസിൽ ആകെ 11 പേരാണ് പ്രതികൾ. ഒരാളെ നേരത്തെ വെറുതെവിട്ടിരുന്നു. 

കുറ്റക്കാരാണെന്ന് വിധിച്ച മൂന്ന് പേരും വിചാരണ പൂർത്തിയാകും മുൻപ് തന്നെ തങ്ങൾ കുറ്റം ചെയ്തതായി സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കോടതി മൂവരും കുറ്റക്കാരാണെന്ന് വിധിച്ചത്. 

അബ്ദുൽ നാസർ മദനി ജയിലിൽ കഴിയുമ്പോൾ തമിഴ്നാട് സർക്കാരിനെതിരായ നീക്കം എന്ന നിലയിലാണ് കളമശ്ശേരിയിൽ വച്ച് തമിഴ്നാട് ബസ് തട്ടിയെടുത്ത് കത്തിച്ചത്. പിന്നിൽ വലിയ ​ഗൂഢാലോചന നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. 

മദനിയുടെ ഭാര്യ സൂഫിയ മദനി അടക്കമുള്ളവർ കേസിൽ പ്രതികളാണ്. ഇവരടക്കമുള്ളവർ വിചാരണ നേരിടാനിരിക്കെയാണ് മുഖ്യ പ്രതികൾ കുറ്റം സമ്മതിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com