ഇടുക്കിയില്‍ അവിവാഹിത ഇരട്ടക്കുട്ടികളെ പ്രസവിച്ചു; കൊന്നുകുഴിച്ചിട്ടു; കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 02:34 PM  |  

Last Updated: 28th July 2022 02:34 PM  |   A+A-   |  

twins

പ്രതീകാത്മക ചിത്രം

 

ഉടുമ്പന്‍ചോല: ഇടുക്കി ഉടുമ്പന്‍ചോലയില്‍ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു. അവിവാഹിതയായ അതിഥി തൊഴിലാളി പ്രവസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.

ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അവിവാഹിതയായിനാല്‍ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഏലത്തോട്ടത്തില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ മാനസികാവസ്ഥകൂടി പരിഗണിച്ച് കൗണ്‍സിലിങ്ങ് നടത്തിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുകയെന്നാണ് സൂചന. പൊലീസ് സംഘം ഏലത്തോട്ടത്തില്‍ എത്തിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പരിശോധന നടത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് കേരള അതിര്‍ത്തിയില്‍ നിന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ