ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ നല്‍കി, അവസാനം ചോദിച്ചപ്പോള്‍ നല്‍കാനായില്ല; മോശമായി പെരുമാറിയത് അന്വേഷിക്കും: മന്ത്രി വി എന്‍ വാസവന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 02:59 PM  |  

Last Updated: 29th July 2022 02:59 PM  |   A+A-   |  

VASAVAN

മന്ത്രി വി എന്‍ വാസവന്‍ മാധ്യമങ്ങളോട്

 

തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 38.75 കോടി രൂപ നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയെന്ന് സഹകരണമന്ത്രി വി എന്‍ വാസവന്‍. ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപം ഉയര്‍ന്ന ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ കൊടുത്തിരുന്നുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ അവസാന സമയം പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ കഴിയാതിരുന്നതും അവരോട് മോശമായി പെരുമാറിയെന്ന് ആക്ഷേപം ഉയര്‍ന്നതും പരിശോധിക്കാന്‍ അഡീഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപകര്‍ക്ക് ആര്‍ക്കും പണം മടക്കി നല്‍കിയില്ല എന്ന്  പറയുന്നത് ശരിയല്ല. 38.75 കോടി രൂപ ഇതിനോടകം തന്നെ നിക്ഷേപകര്‍ക്ക് മടക്കി കൊടുത്തു. ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാത്തതിനാല്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആക്ഷേപം ഉയര്‍ന്ന ഫിലോമിനയ്ക്ക് 4.60 ലക്ഷം രൂപ കൊടുത്തിരുന്നു. ചികിത്സയ്ക്ക് പണം ആവശ്യപ്പെട്ട് വന്നപ്പോഴാണ് പണം നല്‍കിയത്. എന്നാല്‍ അവസാനമായി പണം ചോദിച്ച് വന്നപ്പോള്‍ അവര്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞില്ല. 28നാണ് പണം ചോദിച്ച് വന്നത്. അതുകൊണ്ട് പണം ഒട്ടും കൊടുത്തില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

അവസാനമായി പണം ചോദിച്ച് വന്നപ്പോള്‍ നല്‍കാന്‍ കഴിയാതിരുന്നതും അവരോട് മോശമായി പെരുമാറി എന്ന ആക്ഷേപവും അന്വേഷിക്കും. ഇതിനായി അഡീഷണല്‍ രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിചാരണ എന്തുകൊണ്ടു നീണ്ടു പോയി? ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ