'ആ മരണത്തിൽ ഒന്നാം പ്രതി സർക്കാർ'; ഫിലോമിനയുടെ വീട് സന്ദർശിച്ച് വി ഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 07:32 PM  |  

Last Updated: 30th July 2022 07:32 PM  |   A+A-   |  

satheesan

വി ഡി സതീശന്‍ ഫിലോമിനയിടെ വീട്ടില്‍/ ഫെയ്‌സ്ബുക്ക് ചിത്രം

 

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും പണം ലഭിക്കാത്തതിനാൽ വിദ​ഗ്ധ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. ഫിലോമിനക്കും കുടുംബത്തിനും കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടായിരുന്നു. എന്നിട്ടും ചികിത്സക്ക് ആവശ്യമായ പണം ലഭിക്കാതെ ഫിലോമിന മരണത്തിന് കീഴടങ്ങി. ആ മരണത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. 

ആവശ്യത്തിന് ഉപകരിക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് നിക്ഷേപം എന്ന അവരുടെ ചോദ്യം പ്രസക്തമാണ്. തീരുമാനങ്ങൾ നടപ്പാക്കേണ്ടത് സർക്കാരാണ് പ്രഖ്യാപനങ്ങൾ കൊണ്ട് എന്ത് കാര്യം എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു പിന്നിൽ ഉന്നതർക്ക് പങ്കുണ്ട്.  സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ല.
അതുകൊണ്ട് ഇതിനുപിന്നിലുള്ള എല്ലാവരെയും പിടികൂടുന്നതിനായി സിബിഐ അന്വേഷണത്തിന് സർക്കാർ തയ്യാറാകണം. ഇതിനായി സർക്കാർ സിബിഐയോട് ആവശ്യപ്പെടണമെന്ന് സതീശൻ കത്തിൽ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാൻ ഗൂഢ നീക്കം; കനത്ത ജാ​ഗ്രത വേണം: സിപിഎം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ