'പിണറായി വിജയൻ സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പം?'- ലിംഗ സമത്വ യൂണിഫോമിനെതിരെ എംകെ മുനീർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 08:22 PM  |  

Last Updated: 31st July 2022 08:22 PM  |   A+A-   |  

muneer

ഫോട്ടോ: ഫെയ്സ്ബുക്ക്

 

കോഴിക്കോട്: ലിംഗ സമത്വമെന്ന പേരിൽ സ്കൂളുകളിൽ മത നിരാസത്തിന് സർക്കാർ ശ്രമിക്കുന്നതായി ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് ഡോ. എംകെ മുനീർ. ലിംഗ സമത്വ യൂണിഫോമിനെതിരെയായിരുന്നു മുനീറിന്റെ ആരോപണം. ലിം​ഗ സമത്വ യൂണിഫോമിനെ ചെറുത്ത് തോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പെണ്‍കുട്ടികളെ പാന്‍റും ഷര്‍ട്ടും ധരിപ്പിക്കുന്നത് എന്തിനാണെന്നും പെണ്‍കുട്ടികള്‍ ധരിക്കുന്ന വേഷം ആണ്‍കുട്ടികള്‍ക്ക് ചേരില്ലേയെന്നും അദ്ദേഹം ചോദിച്ചു. ലിം​ഗ സമത്വമല്ല, സാമൂഹിക നീതിയാണ് വേണ്ടതെന്നു മുനീര്‍ പറഞ്ഞു. 

ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശി പിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നും മുനീർ ചോദിച്ചു. എം‌എസ്എഫ് ക്യാമ്പയിനിന്‍റെ ഭാഗമായ സംവാദ പരിപാടിയിൽ കോഴിക്കോട് സംസാരിക്കുകയായിരുന്നു മുനീർ.

ഈ വാർത്ത കൂടി വായിക്കൂ

'ഖേദപ്രകടനം നടത്തി'; ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആര്‍ ബിന്ദു സന്ദര്‍ശിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ