52 ദിവസത്തിന് ശേഷം കടലിലേക്ക്; സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 07:56 AM  |  

Last Updated: 31st July 2022 07:56 AM  |   A+A-   |  

trolling

ഫയല്‍ ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. ഇതോടെ 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകൾ വീണ്ടും കടലിലേക്ക് പോകും.

ചാകര പ്രതീക്ഷിച്ച് ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന ആശങ്ക മത്സ്യബന്ധന മേഖലയിൽ തുടരുകയാണ്. കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നതാണ് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.

അടുത്ത ട്രോളിംഗ് നിരോധനത്തിന്റെ സമയമാവുമ്പോഴേക്കും ട്രോളിങ് നിരോധന സമയം പുനക്രമീകരിക്കണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ  പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും ഇവർ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

പന്തളത്ത് എംഡിഎംഎ വേട്ട; യുവതി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ; സംഘത്തിന്റെ കൈവശം കഞ്ചാവും

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ