വിജയ് ബാബു രാവിലെ കൊച്ചിയിലെത്തും? ചോദ്യം ചെയ്ത് വിട്ടയക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 08:02 AM  |  

Last Updated: 01st June 2022 08:02 AM  |   A+A-   |  

VIJAY BABU used young women to influence wealthy expatriates

വിജയ് ബാബു: ചിത്രം/ ഫെയ്‌സ്ബുക്ക്

 

കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും. നടി പരാതി നൽകിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു രാവിലെ ഒൻപതരയോടെ കൊച്ചിയിൽ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. തുടർന്ന് സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. 

ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു മടങ്ങിയെത്തുന്നത്. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. 

വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോ‍ർജിയയിലേക്കും പോയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'അത്രയ്ക്ക് തരം താഴാനില്ല'; സിദ്ദിഖിന് റിമയുടെ മറുപടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ