റമ്പൂട്ടാന്‍ മരത്തില്‍ കല്ലെറിഞ്ഞു, ഉന്നം തെറ്റി; ഓടിയൊളിച്ച കുട്ടികൾ തളര്‍ന്ന് ഉറങ്ങി, നാട് മുഴുവൻ അരിച്ചുപെറുക്കി  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st June 2022 11:07 AM  |  

Last Updated: 01st June 2022 11:07 AM  |   A+A-   |  

rambutan

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: റമ്പൂട്ടാന്‍ മരത്തില്‍ കല്ലെറിഞ്ഞ് ഒളിവില്‍ പോയ കുട്ടികൾക്കായി പൊലീസും നാട്ടുകാരും തെരഞ്ഞുനടന്നത് ഒരു രാത്രി. വിവരം തുറന്നുപറയാനാകാതെ പേടിച്ചുവിറച്ച് ഒളിച്ചിരുന്ന കുട്ടികൾ തളര്‍ന്ന് ഉറങ്ങിപ്പോയി. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് നാടിനും വീട്ടുകാര്‍ക്കും ആശ്വാസമായത്. 

ഇടുക്കി വണ്ണപ്പുറം ടൗണിലായിരുന്നു സംഭവം. റമ്പൂട്ടാന്‍ മരത്തിൽ എറിഞ്ഞ കല്ല് ഉന്നംതെറ്റി വാതിലില്‍ തട്ടി. ശബ്ദം കേട്ട് വീട്ടുടമസ്ഥന്‍ പുറത്തിറങ്ങിയത് കണ്ട് ഭയന്നോടുകയായിരുന്നു കുട്ടികൾ. തൊട്ടടുത്തുള്ള പുല്‍കൂട്ടത്തില്‍ ഒളിച്ചു. കുട്ടികളെ കാണാതായതോടെ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. അന്വേഷിക്കാൻ പൊലീസ് സ്ഥലത്തെത്തിയത് കണ്ട് മോഷ്ടാക്കളെ തിരക്കുകയാണെന്ന് കരുതി കുട്ടികൾ പുറത്തിറങ്ങിയില്ല. തൊട്ടടുത്തുള്ള വീടിന്റെ ടെറസ്സില്‍ കയറി ഒളിച്ചു. അവിടെ കിടന്ന് ഉറങ്ങിപ്പോയി. 

ചൊവ്വാഴ്ച രാവിലെ ഉറക്കം ഉണര്‍ന്നകുട്ടികള്‍ പരിഭ്രമിച്ച് വീട്ടില്‍ തിരികെയെത്തി. 

ഈ വാർത്ത കൂടി വായിക്കാം 

കല്യാണത്തിന് ഇനി പത്തുനാൾ മാത്രം; വിവാഹക്കുറി അടിക്കാൻ പോയ അച്ഛനെ കാത്ത് വഴിക്കണ്ണുമായി മകൾ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ