മെട്രോയിലേറി ഇന്ന് സ്‌കൂളിലേക്ക് പോകാം; വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം
By സമകാലിക മലയാളം ഡെസ്ക് | Published: 01st June 2022 07:28 AM |
Last Updated: 01st June 2022 07:34 AM | A+A A- |

കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി: അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍, ആഘോഷത്തില്‍ പങ്കാളികളായി കൊച്ചി മെട്രോയും. സൗജന്യ യാത്രയാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്. ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം.
ജൂണ്‍ ഒന്നിന് രാവിലെ ഏഴുമണിമുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം.
ഈ വാർത്ത കൂടി വായിക്കാം
ഇനി എല്ലാവരും ഒന്നിച്ച് പഠിക്കും, കുട്ടികൾ ഇന്ന് സ്‌കൂളിലേക്ക്
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ