കഴുത്തിൽ മുഴ, പരിശോധിച്ചപ്പോൾ മൾട്ടി സെൻട്രിക് ലിംഫോമ ; സ്പിറ്റ്‌സ് നായയിൽ അപൂർവയിനം രക്താർബുദം 

കീമോതെറാപ്പിയിലൂടെ സുഖംപ്രാപിച്ചുവരികയാണ് നായ
dog_cancer
dog_cancer

കോഴിക്കോട്: ‘മൾട്ടി സെൻട്രിക് ലിംഫോമ’ എന്ന അപൂർവയിനം രക്താർബുദം നായയിൽ കണ്ടെത്തി. പത്തുവയസ്സുള്ള ‘സ്പിറ്റ്‌സ്’ ഇനം നായയ്ക്കാണ് രോ​ഗം ബാധിച്ചത്. കോഴിക്കോട് പുതിയറയിലെ വി ജി ജയ്ജിത്തിന്റെ ‘പൊന്നൂസ്’ എന്ന നായക്കാണ് രോഗം കണ്ടെത്തിയത്. രക്തം, മജ്ജ തുടങ്ങിയവയുടെ സങ്കീർണപരിശോധനകളിലൂടെയാണ് രക്താർബുദം സ്ഥിരീകരിച്ചത്. കീമോതെറാപ്പിയിലൂടെ സുഖംപ്രാപിച്ചുവരികയാണ് നായ.

നായയുടെ കഴുത്തിൽ ഉണ്ടായ മുഴ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങിയത്. കീമോ ചെയ്തതോടെ ട്യൂമറിന്റെ വലുപ്പം കുറഞ്ഞു. എരഞ്ഞിപ്പാലം മലബാർ പെറ്റ് ക്ലിനിക്കിലെ ചീഫ് കൺസെൽട്ടന്റ് ഡോ. പി ആർ വിനോദ് കുമാർ, ഡോ. കെ എസ് അമ്പിളി എന്നിവരാണ് രോഗംകണ്ടെത്തിയത്. പൊന്നൂസ് ഇപ്പോൾ ഭക്ഷണം നൽകുന്നുണ്ടെന്നും നടക്കാൻ തുടങ്ങിയെന്നും ജയ്ജിത്ത് പറഞ്ഞു. നായ സുഖംപ്രാപിച്ചുവരുന്നതായി ഡോ. വിനോദും പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com