തൃശൂര്‍ പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം; ക്ലസ്റ്ററായി പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 09:43 PM  |  

Last Updated: 02nd June 2022 09:43 PM  |   A+A-   |  

COVID UPDATES KERALA

പ്രതീകാത്മക ചിത്രം

 

തൃശൂര്‍: രാമപുരം പൊലീസ് അക്കാദമിയില്‍ കോവിഡ് വ്യാപനം. 30 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് പൊലീസ് അക്കാദമിയെ ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

അക്കാദമിയില്‍ നടക്കുന്ന പരിശീലനപരിപാടികള്‍ ഒരാഴ്ചത്തേക്ക് മാറ്റിവച്ചതായി അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും ആയിരത്തിലധികം രോഗികള്‍

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 1,278 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികളുള്ളത് എറണാകുളത്താണ്. 407 പേരാണ് ഇവിടെ കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസവും ആയിരത്തിനു മുകളില്‍ ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും കോവിഡ് കേസുകള്‍ ഉയരുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകള്‍. സ്‌കൂളുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി.

ഈ വാർത്ത കൂടി വായിക്കാം 

ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ