ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 09:13 PM  |  

Last Updated: 02nd June 2022 09:13 PM  |   A+A-   |  

ne_time_settlement

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: നവകേരളീയം കുടിശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വായ്പാ ബാദ്ധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ഓഗസ്റ്റ് 16 മുതലാണ് ആരംഭിച്ചത്. സെപ്റ്റംബര്‍ 31 വരെയായിരുന്നു കാലാവധി. 

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും  നീട്ടി നല്‍കിയത്. മേയ് 31 ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. 

കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാദ്ധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇതു ബാധകമാണ്.

ഈ വാർത്ത കൂടി വായിക്കാം 

അഞ്ച് വർഷം കൊണ്ട് എല്ലാവർക്കും വീട്; വലതുപക്ഷ ശക്തികൾക്ക് ബദലാണ് കേരള സർക്കാരെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ