ന്യൂഡല്‍ഹി: മുണ്ടുടുത്ത മോദിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്‌റാം രമേശ്. അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനം കനത്ത പ്രഹരമാണ് നല്‍കിയത്. പിണറായി വിജയന്റെ പേരെടുത്ത് പറയാതെ പരോക്ഷവിമര്‍ശനമാണ് ജയ്‌റാം രമേശ് നടത്തിയത്.
കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ വികാരങ്ങളും എതിര്‍പ്പുകളും മാനിക്കാതെ നടപ്പാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനും ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കരയിലെ യുഡിഎഫിന്റെ തേരോട്ടമെന്ന് ജയ്‌റാം രമേശ് ട്വീറ്റില്‍ കുറിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ കെ റെയില്‍ തോറ്റു, കേരളം ജയിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. തൃക്കാക്കരയിലെ മിന്നുന്ന വിജയത്തിന് ഉമ തോമസിന് അഭിനന്ദനങ്ങള്‍! കെ റെയില്‍ വേണ്ട എന്ന് ശക്തമായി വിധിയെഴുതിയ തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളെ അഭിനന്ദിക്കുന്നു.
ഉമ തോമസിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവര്‍ത്തിച്ച യു ഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വം അനുമോദിക്കുന്നു
പിണറായി വിജയന്റെ ധിക്കാരത്തിനും ധാര്‍ഷ്ഠ്യത്തിനും കനത്ത തിരിച്ചടി നല്‍കിയ ഈ ജനവിധിയെ മാനിച്ചു സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം. രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates