ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 09:53 PM  |  

Last Updated: 03rd June 2022 09:53 PM  |   A+A-   |  

lightning strike

പ്രതീകാത്മക ചിത്രം

 

ഇടുക്കി: കഞ്ഞിക്കുഴിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി പാട്ടത്തില്‍ മൈക്കിള്‍ ആണ് മരിച്ചത്. 

ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാർത്ത കൂടി വായിക്കാം 

റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; യുഎഇയിൽ മലയാളി നഴ്സിന് ദാരുണാന്ത്യം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ