റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു; യുഎഇയിൽ മലയാളി നഴ്സിന് ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 09:09 PM  |  

Last Updated: 03rd June 2022 09:09 PM  |   A+A-   |  

chinju

ചിഞ്ചു

 

ഷാര്‍ജ: യുഎഇയിൽ കാറപകടത്തില്‍ മലയാളി നഴ്സ് മരിച്ചു. കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ബാബുവിന്‍റെ മകള്‍ ചിഞ്ചു ജോസഫാണ് (29) മരിച്ചത്. അല്‍ നഹ്ദയിലാണ് അപകടമുണ്ടായത്. ദുബായ് മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു ചിഞ്ചു.

വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാല് വയസുള്ള മകളുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

തിരുവനന്തപുരത്ത് 35 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ; അഞ്ച് ദിവസം സ്കൂൾ അടച്ചിടാൻ നിർദ്ദേശം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ