എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 05:21 PM  |  

Last Updated: 03rd June 2022 05:21 PM  |   A+A-   |  

karassery

എംഎൻ കാരശ്ശേരി, ഫയല്‍

 

മലപ്പുറം: എഴുത്തുകാരനും അധ്യാപകനുമായ എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്താണ് അപകടമുണ്ടായത്. കാരശ്ശേരി സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.നിയന്ത്രണം വിട്ട ഓട്ടോ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. നടുവിന് പരിക്കേറ്റ കാരശ്ശേരിയെ മുക്കത്തെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

ഈ വാർത്ത കൂടി വായിക്കാം 

ബിജെപിക്ക് 10 ശതമാനത്തില്‍ താഴെ; സിപിഎമ്മിന് കഴിഞ്ഞ തവണത്തേക്കാള്‍ 2244 വോട്ടുകളുടെ വര്‍ധന

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ