'ഞാനൊരു അടിയന്തര മീറ്റിങിലാണ്, സാമ്പത്തിക സഹായം വേണം'- വീണാ ജോര്‍ജിന്റെ പേരിൽ ഡോക്ടർക്ക് മെസേജ്; തട്ടിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 05:34 PM  |  

Last Updated: 03rd June 2022 05:41 PM  |   A+A-   |  

veena george

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ പേരിൽ തട്ടിപ്പിന് ശ്രമം. മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി.  

ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്കാണ് മന്ത്രിയുടെ പേരും ഫോട്ടോയും വെച്ചുള്ള വാട്‌സ്ആപ്പ് വഴി മെസേജ് വന്നത്. താനൊരു ക്രൂഷ്യല്‍ മീറ്റിങിലാണെന്നും സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞാണ് വാട്‌സാപ്പ് മെസേജ് വന്നത്. 

സഹായം വേണമെന്നും ആമസോണ്‍ പേ ഗിഫ്റ്റ് പരിചയമുണ്ടോന്നും ചോദിച്ചു. ഇതോടെ ഡോക്ടറിന് സംശയം തോന്നി മന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് മന്ത്രിയുടെ ഓഫീസ് പൊലീസിൽ പരാതി നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

എം എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക് 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ