തോല്‍വി ഉറപ്പായി; ലെനിന്‍ സെന്റര്‍ വിട്ട് ജോ ജോസഫ്; മാധ്യമപ്രവര്‍ത്തകര്‍ ഓഫീസ് വിടണമെന്ന് ദിനേശ് മണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd June 2022 10:05 AM  |  

Last Updated: 03rd June 2022 10:05 AM  |   A+A-   |  

jo_joseph

ഫയല്‍ ചിത്രം

 

കൊച്ചി: തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ഭൂരിപക്ഷം കുതിച്ചുയര്‍ന്നതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് ലെനിന്‍ സെന്റര്‍ വിട്ടിറങ്ങി. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോഴാണ് സിപിഎം ജില്ലാ ആസ്ഥാനാത്ത് നിന്ന് ഇറങ്ങിയത്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫലമറിയാന്‍ ലെനിന്‍ സെന്ററില്‍ എത്തിയിരുന്നു. പാര്‍ട്ടി ഓഫീസില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് സിപിഎം നേതാവ് ദിനേശ്മണി കയര്‍ക്കുകയും ഓഫീസ് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് മുന്നേറ്റം. നാലു റൗണ്ട് കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ ലീഡ് പതിനായിരത്തിലേക്ക് അടുക്കുന്നു. 2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പിടി തോമസിന് ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെയാണ് വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഉമയുടെ കുതിപ്പ്. 2021 ല്‍ പിടിയുടെ ലീഡ് 9000 കടന്നത് ഒന്‍പതാം റൗണ്ടിലാണ്. പതിനൊന്നരയോടെ അന്തിമ ഫലം പ്രഖ്യാപിച്ചേക്കും.

പിടി തോമസിന്റെ മരണം മൂലം നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവരാണ് ഏറ്റുമുട്ടിയത്.  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും മണ്ഡലത്തില്‍ തമ്പടിച്ചു പ്രചാരണം നടത്തിയിരുന്നതിനാല്‍ ഫലം എല്‍ഡിഎഫിനും യുഡിഎഫിനും നിര്‍ണായകമാണ്.

ഈ വാർത്ത കൂടി വായിക്കാം 

ലീഡ് പതിനായിരവും കടന്ന് ഉമയുടെ കുതിപ്പ്; കൂറ്റൻ വിജയത്തിലേക്ക്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ