ലോക്കപ്പിലെ ടൈൽസ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 04:26 PM  |  

Last Updated: 04th June 2022 04:26 PM  |   A+A-   |  

accused suicide attempt

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് പ്രതിയുടെ ആത്മഹത്യാ ശ്രമം. ആര്യാനാട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. മാല മോഷണക്കേസില്‍ അറസ്റ്റിലായ കുഞ്ഞുമോനാണ് സെല്ലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് മാസം മുൻപ് നടന്ന മാല മോഷണത്തിലാണ് കുഞ്ഞുമോനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് സ്റ്റേഷനിലെ ലോക്കപ്പില്‍ അടയ്ക്കുകയായിരുന്നു. ഇതോടെ പ്രതി കുഞ്ഞുമോന്‍ പൊലീസിനെതിരേ തിരിഞ്ഞു. തന്നെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളമുണ്ടാക്കി. 

ഇതിനു പിന്നാലെ സെല്ലിലെ ടൈല്‍സ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസുകാര്‍ ഓടിയെത്തി ടൈല്‍ പിടിച്ചു വാങ്ങി പ്രതിയെ ആശുപത്രിയില്‍ എത്തിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

വാഹനം റാഞ്ചി, ഉടമയില്‍നിന്നു പണം തട്ടി, മര്‍ദനം: അഞ്ചു പേര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ