വാഹനം റാഞ്ചി, ഉടമയില്‍നിന്നു പണം തട്ടി, മര്‍ദനം: അഞ്ചു പേര്‍ പിടിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2022 01:03 PM |
Last Updated: 04th June 2022 01:03 PM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍: വാഹനം തട്ടിക്കൊണ്ടുപോയി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. കേസില്‍ നാലു പേരെക്കൂടി പിടികിട്ടാനുണ്ടൈന്ന് മണ്ണുത്തി പൊലീസ് അറിയിച്ചു.
രണ്ടു ദിവസം മുമ്പ് കൊക്കാലയില്‍ നിന്ന് ട്രാവലര്‍ തട്ടിയെടുത്ത സംഘം, വാഹനം വിട്ടുകിട്ടാന്‍ 50,000 രൂപ ആവശ്യപ്പെട്ടു. വാഹന ഉടമയായ പൂമല സ്വദേശി ഷിനു രാജിനെ വിളിച്ചു വരുത്തിയ സംഘം, തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. 50,000 കൈപ്പറ്റിയ സംഘം ഷിനുവിനെ വിട്ടയയ്ക്കുകയും ചെയ്തു.
തുടര്‍ന്നു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് 5 പേരെ കസ്റ്റഡിയില്‍ എടുത്തത്. സമാന രീതിയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യം അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പൊലീസ് പിടിച്ചെടുത്ത 550 കിലോ കഞ്ചാവ് ചൂളയിലിട്ടു കത്തിച്ചു നശിപ്പിച്ചു - വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ