പ്രയാ​ർ ​ഗോപാലകൃ‌ഷ്ണൻ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 05:54 PM  |  

Last Updated: 04th June 2022 05:57 PM  |   A+A-   |  

prayar

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: മുൻ എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ പ്രയാ​ർ ​ഗോപാലകൃ‌ഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേ​ഹത്തിന് 72 വയസായിരുന്നു.

കൊല്ലം- തിരുവനന്തപുരം യാത്രക്കിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. 

2001ൽ ചടയമം​ഗലത്തു നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നു. 

ദീർഘകാലം മിൽമയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

കോവിഡ് കേസുകൾ കൂടുന്നു; ഇന്ന് 1500ലേറെ രോ​ഗികൾ, നാല് മരണം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ