കോവിഡ് കേസുകൾ കൂടുന്നു; ഇന്ന് 1500ലേറെ രോഗികൾ, നാല് മരണം
By സമകാലിക മലയാളം ഡെസ്ക് | Published: 04th June 2022 05:31 PM |
Last Updated: 04th June 2022 05:31 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1544 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടിപിആർ 10 കടന്നു. 11.39 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് നാല് മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇന്നും ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിലാണ്. 481 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇന്ന് 220 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടുതലാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ 43 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് രേഖപ്പെടുത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ