കളിക്കാൻ പോയി വരുന്നതിനിടെ കിണറ്റിൽ വീണു, അനുജത്തിയെ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ച് ഏഴു വയസുകാരി
By സമകാലിക മലയാളം ഡെസ്ക് | Published: 05th June 2022 09:24 AM |
Last Updated: 05th June 2022 09:24 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്; കളിക്കാൻ പോയി വരുന്നതിനിടെ സഹോദരിമാർ കിണറ്റിൽ വീണു. നാട്ടുകാർ ഓടിയെത്തിയപ്പോൾ കണ്ടത് ഒന്നര വയസുകാരിയായ അനുജത്തിയെ വെള്ളത്തിനു മുകളിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്ന ഏഴു വയസുകാരി ചേച്ചിയെ. പാലക്കാട് കണ്ണമ്പ്രയിലാണ് സഭവമുണ്ടായത്.
പടിഞ്ഞാറെമുറി കുന്നത്ത് രാകേഷ്-സന്ധ്യ ദമ്പതികളുടെ മക്കളായ കീര്‍ത്തന, പ്രാർഥന എന്നിവരാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ അടുത്ത വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. അരയ്ക്കൊപ്പം വെള്ളത്തിൽ അനുജത്തിയെ ഉയർത്തിപ്പിടിച്ചു നിൽക്കുകയായിരുന്നു കീർത്തന. കുട്ടികളുടെ ബന്ധുകൂടിയായ സമീപവാസി കെ അനൂപ് ഓടിയെത്തി കയർ കെട്ടി കിണറ്റിൽ ഇറങ്ങി രണ്ടുപേരെയും രക്ഷപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ