സര്‍ക്കാര്‍ ഓഫീസില്‍‌ ഇനി കടലാസ് രസീതില്ല; അടുത്ത മാസം മുതൽ മൊബൈലില്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:59 AM  |  

Last Updated: 06th June 2022 07:59 AM  |   A+A-   |  

government office

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് നൽകുന്ന രീതി ജൂലൈ ഒന്നുമുതല്‍ പൂര്‍ണമായി ഒഴിവാക്കും. പണമടച്ചതിന്റെ വിവരങ്ങള്‍ ഇനിമുതൽ മൊബൈലിൽ ലഭിക്കും. പണം നേരിട്ട് നല്‍കിയാലും രസീത് മൊബൈലില്‍ ആയിരിക്കും.

പണമിടപാടുകള്‍ ഓണ്‍ലൈനായതോടെയാണ് കടലാസ് രസീത് നൽകുന്ന രീതി അവസാനിപ്പിക്കുന്നത്. ഈ മാസം 15-ാം തിയതി വരെ താലൂക്കുതലം വരെയുള്ള ഓഫീസുകളിലും 30 വരെ മറ്റെല്ലാ ഓഫീസുകളിലും കടലാസ് രസീത് ലഭിക്കും. ജൂലൈ ഒന്നുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കടലാസ് രസീത് വഴി ഈടാക്കിയ പണം ട്രഷറികളില്‍ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്. നെറ്റ് ബാങ്കിങ്, കാര്‍ഡ് പേമെന്റ്, യുപിഐ, ക്യൂആര്‍ കോഡ്, പിഒഎസ് മെഷീന്‍ എന്നീ മാര്‍ഗങ്ങളില്‍ പണം സ്വീകരിക്കും.

ഈ വാർത്ത കൂടി വായിക്കൂ

ഉച്ചയൂണിന് ഇന്ന് കുട്ടികൾക്കൊപ്പം മന്ത്രിമാരും; സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്നുമുതൽ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ