ഉച്ചയൂണിന് ഇന്ന് കുട്ടികൾക്കൊപ്പം മന്ത്രിമാരും; സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്നുമുതൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 07:36 AM  |  

Last Updated: 06th June 2022 07:36 AM  |   A+A-   |  

school_mid_day_mead

ജി ആർ അനിൽ, വി ശിവൻകുട്ടി

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ നിലവാരം പരിശോധിക്കാൻ മന്ത്രിമാർ ഇന്ന് സ്കൂളുകൾ സന്ദർശിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി ആർ അനിൽ കോഴിക്കോട്ടും സന്ദർശനം നടത്തും. ഇരുവരും ഉച്ചയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പം ഭക്ഷണം കഴിക്കും.

സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഇന്ന് മുതൽ സംയുക്ത പരിശോധനയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. സം​​സ്ഥാ​​ന​​ത്തെ മൂ​​ന്ന്​ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ ഉ​​ച്ച​​ഭ​​ക്ഷ​​ണം ക​​ഴി​​ച്ച കു​​ട്ടി​​ക​​ൾ ചി​​കി​​ത്സ തേ​​ടേ​​ണ്ടി വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചേ​​ർ​​ന്ന ഉ​​ന്ന​​ത​​ത​​ല യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. 

ആ​​രോ​​ഗ്യം, സി​​വി​​ൽ സ​​പ്ലൈ​​സ്, വി​​ദ്യാ​​ഭ്യാ​​സം, ഭ​​ക്ഷ്യ​​സു​​ര​​ക്ഷ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ ഉൾപ്പെടുത്തി രൂ​​പ​​വ​​ത്​​​ക​​രി​​ച്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാകും പരിശോധന.  ഭ​​ക്ഷ​​ണ​​സാ​​ധ​​ന​​ങ്ങ​​ൾ, പാ​​ച​​ക​​ത്തി​​നു​​പ​​യോ​​ഗി​​ക്കു​​ന്ന വെ​​ള്ളം, പാ​​ച​​ക​​പ്പു​​ര എ​​ന്നി​​വ​​യെ​​ല്ലാം ക​​മ്മി​​റ്റി പ​​രി​​ശോ​​ധി​​ക്കും. 

ഈ വാർത്ത കൂടി വായിക്കൂ

ചക്രക്കസേരയിലിരുന്ന് പൊരുതി സി എ നേടി, യു എസ് കമ്പനിയിൽ ജോലി; സ്വപ്നങ്ങൾ ബാക്കിയാക്കി പ്രീതു വിടപറഞ്ഞു  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ