പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ച് അക്രമാസക്തം; പൊലീസിന് നേരെ കുപ്പിയേറ്, ജലപീരങ്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2022 01:09 PM  |  

Last Updated: 06th June 2022 01:09 PM  |   A+A-   |  

POPULAR_FRONT

പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍

 

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍  സംഘര്‍ഷം. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യക്കേസില്‍ ഉള്‍പ്പടെ നേതാക്കളെ അകാരണമായി ജയിലില്‍ അടയ്ക്കുന്നുവെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. കിഴക്കെക്കോട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പൊലിസ് തടഞ്ഞു. ബാരിക്കേഡുകള്‍ തള്ളിമാറ്റാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കുപ്പിയെറിഞ്ഞു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. 

പിന്നീട് 5 മിനിറ്റ് കഴിഞ്ഞ് വീണ്ടും നേതാക്കളും പ്രവര്‍ത്തകരും ബാരിക്കേഡിന് സമീപത്ത് എത്തി. വലിയ സംഘര്‍ഷത്തിലേക്ക് എത്തുമെന്നായതോടെയാണ് പൊലീസ് നിരവധി തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചത്. മാര്‍ച്ചില്‍ ആയിരത്തിലേറെ ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. നേതാക്കളുടെ പ്രസംഗത്തിന് ശേഷം സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സര്‍ക്കാര്‍ ഓഫീസില്‍‌ ഇനി കടലാസ് രസീതില്ല; അടുത്ത മാസം മുതൽ മൊബൈലില്‍  

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ