തൃശൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒരു കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 02:34 PM  |  

Last Updated: 07th June 2022 02:34 PM  |   A+A-   |  

thrissur_mdma

ഹാഷിഷ് ഓയിലുമായി പിടിയിലായവര്‍/വിഡിയോ ദൃശ്യം

 


തൃശൂര്‍: ഒരു കോടിയിലധികം രൂപ വിലവരുന്ന ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറുപേര്‍ തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയില്‍. ആന്ധ്രയില്‍ നിന്നും എത്തിച്ച ഹാഷിഷ് ഓയില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്നുമാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധവിഭാഗവും ഈസ്റ്റ് പൊലീസും ചേര്‍ന്ന് പിടികൂടിയത്. 

ഇപ്പോള്‍ കുന്നംകുളത്ത് താമസിക്കുന്ന മലപ്പുറം പാവിട്ടപ്പുറം ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷഫീക്ക് (21), കുന്നംകുളം ചിറമനേങ്ങാട് താഴത്തേല വളപ്പില്‍ മഹേഷ് (20), കുന്നംകുളം അഞ്ഞൂര്‍ മുട്ടില്‍ വീട്ടില്‍ ശരത്ത് (23), അഞ്ഞൂര്‍ തൊഴിയൂര്‍ വീട്ടില്‍ ജിതിന്‍ (21), തിരുവനന്തപുരം കിളിമാനൂര്‍ കാട്ടൂര്‍വിള കൊടുവയനൂര്‍ ഡയാനാഭവന്‍ ആദര്‍ശ് (21), കൊല്ലം നിലമേല്‍ പുത്തന്‍വീട് വരാഗ് (20) എന്നിവരാണ് ഇന്നു പുലര്‍ച്ചെ 3 മണിയോടെ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ച് അറസ്റ്റിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

കാമുകനുമായുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തു; യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം; അച്ഛനും മകനുമെതിരെ കേസ്


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ