തലയും കയ്യും നായ കടിച്ചെടുത്ത നിലയില്‍; കിന്‍ഫ്രാ പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 06:52 AM  |  

Last Updated: 07th June 2022 06:52 AM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


പത്തനംതിട്ട: അടൂർ ഏനാദിമംഗലം കിൻഫ്രാ പാർക്കിന് സമീപം അജ്ഞാത മൃതദേഹം. ദിവസങ്ങൾ പഴക്കമുള്ളതാണ് മൃതദേഹം. മൃതദേഹത്തിന്റെ തലയും ഒരു കൈയും തെരുവുനായ കടിച്ചെടുത്ത നിലയിലാണ്. 

തിങ്കളാഴ്ച വൈകുന്നേരത്തോടെ ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിൻഫ്രാ പാർക്കിന് സമീപത്തുനിന്ന് വരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി കാണാതായ പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയുടെ മൃതദേഹമാകാം ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

തൊഴിലാളിയെ കാണാനില്ലെന്ന പരാതി ദിവസങ്ങൾക്ക് മുൻപ് ലഭിച്ചിരുന്നു. മൃതദേഹം അഴുകിയ നിലയിലാണ്. അവയവങ്ങൾ നഷ്ടപ്പെട്ട അവസ്ഥയിലും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

തദ്ദേശ സ്ഥാപനങ്ങളുടെ ഷോപ്പിംഗ് കോംപ്ലക്‌സുകളില്‍ അഞ്ചുശതമാനം കടമുറികള്‍ ഇനി സ്ത്രീകള്‍ക്ക്; സര്‍ക്കാര്‍ തീരുമാനം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ