ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍; കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 08:12 AM  |  

Last Updated: 07th June 2022 08:12 AM  |   A+A-   |  

ottappalam_police_station

ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌


പാലക്കാട്: രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുളള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021ലെ രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തത്. 

കേസ് തീർപ്പാക്കൽ, അതിക്രമങ്ങൾ പരിഹരിക്കൽ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. സത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടപടി എടുക്കുന്നതിലും ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ മുന്നിട്ട് നിൽക്കുന്നു. പുരസ്‌കാരം ഈ മാസം പത്തിന് വിതരണം ചെയ്യും.

പുരസ്‌കാര വിവരം അറിയിച്ചുകൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന് ലഭിച്ചു. പുരസ്‌കാരം വെള്ളിയാഴ്ച 10.30-ന് സംസ്ഥാന പോലീസ് ആസ്ഥാനത്തെ ചടങ്ങിൽ വിതരണം ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ

പ്രവാസിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തി, ഭീഷണിപ്പെടുത്തി പണം കവര്‍ന്നു; ഹണിട്രാപ്പില്‍ യുവദമ്പതികള്‍ പിടിയില്‍ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ