ശിശുഭവനില്‍ ലഹരിമരുന്ന് വിതരണം; തടയാനെത്തിയ പിങ്ക് പൊലീസിന് നേരെ ആക്രമണം, സ്ത്രീ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 09:08 PM  |  

Last Updated: 08th June 2022 09:08 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

കൊച്ചി: ആലുവയില്‍ പിങ്ക് പൊലീസിനു നേരെ ആക്രമണം. ശിശുഭവനില്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നത് തടയാനെത്തിയ പിങ്ക് പൊലീസുകാര്‍ക്കെതിരെയായിരുന്നു ആക്രമണം. സംഭവത്തില്‍ ലഹരി വസ്തു വില്‍ക്കാനെത്തിയതെന്ന് സംശയിക്കുന്ന കൊല്‍ക്കത്ത സ്വദേശി സീമയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.

ശിശുഭവനിലെ കുട്ടികള്‍ക്ക് ലഹരി മരുന്ന് ലഭിക്കുന്നു എന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിക്കാനെത്തിയതായിരുന്നു ആലുവ കണ്‍ട്രോള്‍ റൂമിലെ പിങ്ക് പൊലീസുകാരായ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പിഎം നിഷയും സ്‌നേഹലതയും. ലഹരി വസ്തു വില്‍പ്പനക്കാരി എന്ന് സംശയിക്കുന്ന സീമയെ ഉച്ചയോടെ ജില്ലാ ആശുപത്രി കവലയില്‍ വെച്ച് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

കുതറി മാറാന്‍ ശ്രമിച്ച സീമ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ തള്ളി മാറ്റുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ പിഎം നിഷയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു. നിഷയെ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി.

ഈ വാർത്ത കൂടി വായിക്കൂ

പക്ഷിനിരീക്ഷകന്‍ എല്‍ദോസ് വനത്തില്‍ മരിച്ച നിലയില്‍
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ