സരിത്തിനെ ഫ്ളാറ്റിൽനിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി: സ്വപ്ന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 11:47 AM  |  

Last Updated: 08th June 2022 11:47 AM  |   A+A-   |  

SWAPNA SURESH

സ്വപ്‌ന സുരേഷ്/ ഫയൽ

 

പാലക്കാട്: തന്റെ വീട്ടില്‍ നിന്ന് പി എസ് സരിത്തിനെ പട്ടാപ്പകല്‍ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്ന് സ്വപ്‌ന സുരേഷ്. പാലക്കാട്ടെ ബെല്‍ടെക്  അവന്യൂ എന്ന ഫ്‌ലാറ്റില്‍ നിന്നും പൊലീസ് എന്നുപറഞ്ഞാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയത്. വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘമെത്തിയതെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. 

തനിക്ക് എന്തും സംഭവിക്കാം. ഏതു നിമിഷവും സംഭവിക്കാം. തന്റെ കൂടെ നില്‍ക്കുന്നവര്‍ എല്ലാവരും ട്രാപ്പിലാണ്. രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടതിന് 15 മിനുട്ടിനകമാണ് ഇതു സംഭവിച്ചത്. വന്നവര്‍ പൊലീസ് യൂണിഫോമിലല്ല, അവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചില്ല. ഫോണ്‍ വിളിക്കാനോ, ഫോണ്‍ എടുക്കാനോ പോലും സമ്മതിക്കാതെയാണ് സരിത്തിനെ ബലമായി പിടിച്ചുകൊണ്ടു പോയത്. അവര്‍ പൊലീസ് അല്ലെന്നും സ്വപ്‌ന പറഞ്ഞു. 

സ്വര്‍ണക്കടത്തുകേസില്‍ താന്‍ സത്യം മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീ സത്യം തുറന്നു പറഞ്ഞാല്‍ എന്തും സംഭവിക്കാം എന്നതാണ് കേരളജനത ഇതുകൊണ്ട് മനസ്സിലാക്കേണ്ടത്. ആരെയും പട്ടാപ്പകല്‍ വെട്ടിക്കൊല്ലാം, കിഡ്‌നാപ്പ് ചെയ്യാം, എന്തും ചെയ്യാം എന്നതാണ് കേരളത്തിലെ അവസ്ഥ. സ്റ്റാഫ് അക്കോമഡേഷനില്‍ നിന്നാണ് സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയതെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണക്കടത്തുകേസിലെ ഒന്നാം പ്രതിയാണ് സരിത്ത്. 

ഈ വാർത്ത കൂടി വായിക്കൂ

ഇതെല്ലാം ചെറുത്, ഇനിയും ഏറെ പറയാനുണ്ട്; രാഷ്ട്രീയ അജന്‍ഡയില്ല; ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്ന
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ