ലഹരിമരുന്ന് കേസില്‍ ജാമ്യം; കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടാസംഘത്തിന്റെ ആഘോഷം

ലഹരിമരുന്നുക്കേസില്‍ കോടതി വളപ്പില്‍ ഗുണ്ടകളുടെ ആഘോഷം
കോടതി വളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഗുണ്ടാസംഘം, ടെലിവിഷന്‍ ദൃശ്യം
കോടതി വളപ്പില്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഗുണ്ടാസംഘം, ടെലിവിഷന്‍ ദൃശ്യം

ആലപ്പുഴ:  ലഹരിമരുന്നു കേസില്‍ കോടതി വളപ്പില്‍ ഗുണ്ടകളുടെ ആഘോഷം. ജാമ്യം കിട്ടിയതിന്റെ സന്തോഷം കോടതിവളപ്പില്‍ കേക്ക് മുറിച്ച് ഗുണ്ടകള്‍ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മരട് അനീഷും കൂട്ടാളികളുമാണ് ആലപ്പുഴ കോടതി വളപ്പില്‍ ആഘോഷം നടത്തിയത്. ഹൗസ്‌ബോട്ടില്‍ ലഹരി മരുന്നുമായി പിടിയിലായ ഇവര്‍ക്ക് ബുധനാഴ്ചയാണ് ജാമ്യം ലഭിച്ചത്.

എംഡിഎംഎയുമായാണ് മരട് അനീഷും സംഘവും പിടിയിലായത്. പുന്നമടയില്‍ ഹൗസ് ബോട്ടില്‍ സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. 

മരട് അനീഷിനെതിരെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്. കൊലപാതക കേസുകളിലും കവര്‍ച്ച കേസുകളിലും പ്രതിയാണ് മരട് അനീഷ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com