ബൈക്ക് അപകടത്തില്‍പ്പെട്ടു, ലിഫ്റ്റ് ചോദിച്ചയാളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞു; യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 05:33 PM  |  

Last Updated: 09th June 2022 05:33 PM  |   A+A-   |  

accident

പ്രതീകാത്മക ചിത്രം

 

ഇടുക്കി: റോഡരികിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെങ്കുളം സ്വദേശി നാലാനിക്കൽ ജിമ്മി ( 28 )യെ ആണ് വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കുളം പുത്തൻപുരക്കൽ ചന്ദ്രനെ ഇന്നലെ രാവിലെ ചെങ്കുളം ഡാമിന് സമീപമാണ് റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

ജോലി സ്ഥലത്തേക്ക് പോകാൻ  വീട്ടിൽ നിന്ന് ഇറങ്ങിയ ചന്ദ്രൻ, അതുവഴി വന്ന ജിമ്മിയുടെ ബൈക്കിന് കൈകാണിച്ച് കയറിപ്പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വഴിമധ്യേ ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ പരിക്കേറ്റ ചന്ദ്രനെ ആശുപത്രിയിൽ എത്തിക്കാനോ നാട്ടുകാരെ അറിയിക്കുവാനോ തയ്യാറാവാതെ ജിമ്മി ബൈക്കിൽ കടന്നു കളഞ്ഞതായി പൊലീസ് പറയുന്നു.

ചന്ദ്രനെ മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തെ തുടർന്നാണ് നാട്ടുകാരനായ ജിമ്മിയെ പൊലീസ് ഇന്ന് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. വെള്ളത്തൂവൽ സിഐആർ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'അകത്ത് എവിടെയെങ്കിലും മറഞ്ഞിരിക്കുകയാണോ? ശരിക്കും മിറാക്കിള്‍'; കാന്‍സര്‍ പൂര്‍ണമായി ഭേദമായവരില്‍ ഇന്ത്യക്കാരിയും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ