എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 07:44 PM  |  

Last Updated: 09th June 2022 07:44 PM  |   A+A-   |  

sslc EXAM

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനം നടത്തിയാകും പരീക്ഷാ ഫലം പ്രഖ്യാപിക്കുക. 

പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റായ keralaresults. nic.in ല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്‌സൈറ്റിലും ഫലം അറിയാം. വെബ്‌സൈറ്റില്‍നിന്നും മാര്‍ക്ക് ലിസ്റ്റും ഡൗണ്‍ലോഡ് ചെയ്യാം.

ഈ വര്‍ഷം മാര്‍ച്ച് 31 ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രില്‍ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉള്‍പ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.

ഈ വര്‍ഷത്തെ എസ്എസ്എല്‍സിയില്‍ റഗുലര്‍ വിഭാഗത്തില്‍ നിന്നും 4,26,999 വിദ്യാര്‍ത്ഥികളും െ്രെപവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സ്‌കൂളുകളിലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധം; കോവിഡ് വ്യാപനത്തില്‍ ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ