വാഹനങ്ങളിലെ സണ്‍ ഫിലിം; ഇന്ന് മുതല്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 07:07 AM  |  

Last Updated: 09th June 2022 07:07 AM  |   A+A-   |  

sun_film


തിരുവനന്തപുരം: സൺ ഫിലിമും കൂളിങ് ഫിലിമും ഒട്ടിച്ച വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാൻ ​ഗതാ​ഗത വകുപ്പ്. ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്നു മുതൽ പരിശോധന നടത്താൻ ഗതാഗത കമ്മിഷണർ നിർദേശം നൽകി. 

കൂളിങ് ഫിലിം, ടിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളിൽ ഒട്ടിക്കരുതെന്നാണ് കോടതി വിധി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സ്‌പെഷൽ ഡ്രൈവ് നടത്താനാണ് ഗതാഗത കമ്മിഷണർക്ക്  മന്ത്രി ആന്റണി രാജു നിർദേശം നൽകിയത്.

പരിശോധനാ വിവരം റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഇതോടെയാണ് പരിശോധനാ നടപടികൾ വേ​ഗത്തിലാക്കുന്നത്.  വാഹനങ്ങളുടെ സേഫ്റ്റി ഗ്ലാസുകളിൽ രൂപമാറ്റങ്ങളൊന്നും അനുവദിക്കില്ല.

ഈ വാർത്ത കൂടി വായിക്കൂ

ശിശുഭവനില്‍ ലഹരിമരുന്ന് വിതരണം; തടയാനെത്തിയ പിങ്ക് പൊലീസിന് നേരെ ആക്രമണം, സ്ത്രീ അറസ്റ്റില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ