ചെറായി പെട്രോൾ പമ്പിലെ മോഷണം; ദമ്പതികൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 07:39 PM  |  

Last Updated: 11th June 2022 07:39 PM  |   A+A-   |  

four arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: ചെറായി പെട്രോൾ പമ്പിലെ മോഷണക്കേസിൽ ദമ്പതികള്‍ അറസ്റ്റിൽ. തൃശൂര്‍ പട്ടിക്കാട് സ്വദേശികളായ റിയാദ്, ഭാര്യ ജോസ്ന മാത്യു എന്നിവരാണ് പിടിയിലായത്. അത്താണിയിലുള്ള ലോഡ്ജില്‍ നിന്ന് മുനമ്പം പൊലീസാണ് പ്രതികളെ പിടികൂടിയത്. 

ചെറായി ജങ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പിലെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. 

പ്രതികള്‍ പെട്രോള്‍ പമ്പിലെത്തുന്നതിനും തിരികെ പോകുന്നതിനും ഉപയോഗിച്ച മാരുതി കാറും പെട്രോള്‍ പമ്പ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു. 

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുപതില്‍ അധികം മോഷണ കേസുകളില്‍ പ്രതിയാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

'സരിത്തിനെ പൊക്കി, അഭിഭാഷകനെതിരെ കേസ്; ഷാജ് കിരണ്‍ പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നു'- മാധ്യമങ്ങള്‍ക്ക് മുന്നില്‍ കുഴഞ്ഞു വീണ് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ