മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 06:21 PM  |  

Last Updated: 12th June 2022 06:21 PM  |   A+A-   |  

yusaf

യൂസഫ്

 

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാതെ വിട്ടുകൊടുത്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോട് ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിനാണ് വീഴ്ച സംഭവിച്ചത്. വടക്കാഞ്ചേരി സ്വദേശി യൂസഫിന്‍റെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടം നടത്താതെ വിട്ടുകൊടുത്തത്. 

കഴിഞ്ഞ എട്ടാം തീയതി വടക്കാഞ്ചേരി കാഞ്ഞിരക്കോടുണ്ടായ വാഹനാപകടത്തിലാണ് യൂസഫിന് പരിക്കേറ്റത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓര്‍ത്തോ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്താതെ മൃതദേഹം വിട്ടുകൊടുക്കുകയായിരുന്നു. ‍പൊലീസ് നിര്‍ദേശമനുസരിച്ചാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ എത്തി മൃതദേഹം തിരികെയെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നല്‍കാതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ