സ്വപ്നയ്ക്ക് ബോഡിഗാർഡ്; രണ്ട് പേർ മുഴുവന്‍ സമയവും സുരക്ഷയൊരുക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 12:34 PM  |  

Last Updated: 12th June 2022 12:34 PM  |   A+A-   |  

swapna_suresh

സ്വപ്ന സുരേഷ്

 

കൊച്ചി: സ്വയം സുരക്ഷ വർദ്ധിപ്പിച്ച് സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡിഗാർഡുകളെ നിയോ​ഗിച്ചിട്ടുണ്ട്. ഇരുവരും മുഴുവന്‍ സമയവും സ്വപ്‍നയ്ക്കൊപ്പം ഉണ്ടാകും. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം. 

ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ആരോ​ഗ്യസ്ഥിതി മോശമായതിനാൽ പാലക്കാട് തുടരുകയാണ്.  അഭിഭാഷകനെ നേരിൽക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന നാളെ ഹൈക്കോടതിയെ സമീപിക്കും. ഇതിനായാണ്  അഭിഭാഷകരെ കാണുന്നത്. 

മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയിലെടുത്ത ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിക്കുന്നത്. കലാപുമുണ്ടാക്കാന്‍ ശ്രമം, ഗൂഢാലോചന വകുപ്പുകള്‍ പ്രകാരമാണ് സ്വപ്‌നയ്‌ക്കെതിരെയും പിസി ജോര്‍ജിനുമെതിരെയുമാണ് കേസ് എടുത്തത്.