'കെ ടി ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തും'; മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ വേണ്ട: സ്വപ്‌ന സുരേഷ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 07:20 PM  |  

Last Updated: 12th June 2022 07:32 PM  |   A+A-   |  

swapna_suresh

സ്വപ്‌ന സുരേഷ് മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

കൊച്ചി: മുന്‍ മന്ത്രി കെ ടി ജലീലിനെ കുറിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. താന്‍ ആര്‍ക്കെതിരെയും ഗൂഢാലോചന നടത്തിയിട്ടില്ലെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'കെ ടി ജലീല്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണോ, അതെല്ലാം വെളിപ്പെടുത്തും. തനിക്കെതിരെ എത്ര കേസുവന്നാലും കുഴപ്പമില്ല. കെ ടി ജലീലിന് എതിരെ 164 സ്റ്റേറ്റ്‌മെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തും.' സ്വപ്‌ന പറഞ്ഞു. 

'തനിക്ക് താന്‍ തന്നെ സുരക്ഷാ ജീവനക്കാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരള പൊലീസ് തന്നെ പിന്തുടരുന്നതും ഫ്‌ലാറ്റിന് താഴെ കാവല്‍ നില്‍ക്കുന്നതും അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ പൊലീസിന്റെ സുരക്ഷ തനിക്ക് ആവശ്യമില്ല. അവരെ എത്രയും പെട്ടെന്ന് പിന്‍വലിക്കണം' സ്വപ്‌ന സുരേഷ് പറഞ്ഞു. 

'തനിക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാര്‍ത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിര്‍ഭാഗത്താണ്. ഷാജ് കിരണ്‍ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീര്‍പ്പിലേക്ക് കൊണ്ടു പോകാന്‍ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരില്‍ ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. കെ ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങളാണ്.'- സ്വപ്‌ന പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം മുഖ്യമന്ത്രിക്ക് സുരക്ഷ; തളിപ്പറമ്പിൽ നാളെ ​ഗതാ​ഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചു വിടും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ