മുഖ്യമന്ത്രിക്ക് സുരക്ഷ; തളിപ്പറമ്പിൽ നാളെ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ചു വിടും
By സമകാലിക മലയാളം ഡെസ്ക് | Published: 12th June 2022 07:11 PM |
Last Updated: 12th June 2022 07:11 PM | A+A A- |

ഫയല്‍ ചിത്രം
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി നാളെ കണ്ണൂർ തളിപ്പറമ്പിൽ ഗതാഗത നിയന്ത്രണം. കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹനങ്ങൾ വഴിതിരിച്ചു വിടും.
തളിപ്പറമ്പ് മന്ന മുതൽ പൊക്കുണ്ട് വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് നിയന്ത്രണം.
വാഹനങ്ങൾ കൂനം- പൂമംഗലം- കാഞ്ഞിരങ്ങാട്- മന്ന റോഡ് വഴി പോകണം. ആംബുലൻസുകൾക്ക് നിയന്ത്രണം ബാധകമല്ല.
ഈ വാർത്ത കൂടി വായിക്കൂ
മൃതദേഹം പോസ്റ്റ്മോര്‍ട്ടം നല്‍കാതെ വിട്ടുനല്‍കി; ഖബറടക്കത്തിനിടെ തിരികെ വാങ്ങി അധികൃതര്‍
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ