എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; റിമാന്‍ഡ് ചെയ്തു
By സമകാലിക മലയാളം ഡെസ്ക് | Published: 12th June 2022 06:46 PM |
Last Updated: 12th June 2022 06:46 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ അറസ്റ്റില്‍. കെഎസ്‌യു പ്രവര്‍ത്തകനെ അക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന്, ആര്‍ഷോ കീഴടങ്ങുകയായിരുന്നു. ആര്‍ഷോയെ പതിനാല് ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ആര്‍ഷോയ്ക്ക് ജയിലിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരണം നല്‍കി.
വിവിധ അക്രമ കേസുകളില്‍ ഉള്‍പ്പെട്ട ആര്‍ഷോയുടെ ജാമ്യം കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ പൊലീസ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ല. പൊലീസ് പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ആര്‍ഷോ, എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലടക്കം പൊപങ്കെടുത്തത് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
കൊച്ചിയില്‍ നിസ്സാമുദ്ദീന്‍ എന്ന വിദ്യാര്‍ത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആര്‍ഷോ, ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളില്‍ പ്രതിയായതോടെ ആര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആര്‍ഷോ പ്രതിയാണ്.
ഈ വാര്‍ത്ത കൂടി വായിക്കാം 'കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?; കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?'
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ