'കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?; കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?'

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ ആക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം
ഇപി ജയരാജന്‍/ഫയല്‍
ഇപി ജയരാജന്‍/ഫയല്‍

തിരുവനന്തപുരം: കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ ആളുകളില്‍ കറുത്ത മാസ്‌ക് അഴിച്ചുമാറ്റി പൊലീസ് മഞ്ഞ മാസ്‌ക് നല്‍കിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

'കറുത്ത് മാസ്‌ക് ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത്?. നിങ്ങള്‍ ഇതുവരെ കറുത്ത മാസ്‌ക്  ധരിച്ചിരുന്നോ?. ഇനി ഒരു കാര്യം കൂടി ചോദിക്കട്ടെ മുഖ്യമന്ത്രിക്ക് സെക്യൂരിറ്റിയൊന്നും വേണ്ടേ?. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പ്രതിപക്ഷം ഞങ്ങളാണ്. ഞങ്ങള്‍ ആക്രമം കാണിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാം. അത് ഉമ്മന്‍ ചാണ്ടിക്കും അറിയാം. ഇന്ന് വടിയും വാളുമെടുത്ത് നടക്കുകയല്ലേ ആര്‍എസ്എസും സംഘപരിവാരവും യുഡിഎഫും ഒന്നിച്ച്. എന്തടിസ്ഥാനത്തിലാണ് ഈ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരണം നടത്തുന്നത്. നിങ്ങള്‍ നിലകൊള്ളുന്നത് ആര്‍ക്ക് വേണ്ടിയാണ്'- ഇപി ജയരാജന്‍ ചോദിച്ചു. 

കൊച്ചിയില്‍ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാന്‍സ്‌ജെന്റര്‍ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജന്‍ ന്യായീകരിച്ചു. അവര്‍ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്.  ട്രാന്‍സ്ജന്ററുകളോട് ആര്‍എസ്എസ് കാണിക്കുകയാണ്.  അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് എച്ച്ആര്‍ഡിഎസെന്നും ജയരാജന്‍ പറഞ്ഞു

കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തവനൂരില്‍ ജയില്‍ ഉദ്ഘാടനവേദിയിലെത്തി ഉദ്ഘാടനം നിര്‍വഹിച്ചു. വേദിക്കു പുറത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാന്‍ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകരെ തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ലാത്തിവീശി. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തവനൂരിലേക്കുള്ള മുഖ്യമന്ത്രിയുടെ യാത്രമാധ്യേ കുന്നംകുളം ബഥനി സ്‌കൂളിനു സമീപത്ത് വച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com