മുഖ്യമന്ത്രി തവനൂരില്‍; അസാധാരണ പൊലീസ് വിന്യാസം; കറുത്ത മാസ്‌ക് ധരിച്ചവര്‍ക്ക് മഞ്ഞ മാസ്‌ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 10:10 AM  |  

Last Updated: 12th June 2022 10:15 AM  |   A+A-   |  

iuml protest

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

 

മലപ്പുറം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജി
ആവശ്യപ്പെട്ട ഇന്നും പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രിയുടെ പരിപാടിയ്ക്കിടെ കറുത്ത മാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെ പൊലീസ് തടഞ്ഞു. കറുത്ത മാസ്‌ക് ധരിച്ചെത്തിയവര്‍ക്ക് പൊലീസ് മഞ്ഞ മാസ്‌ക് നല്‍കി. 

സംസ്ഥാനത്തെ നാലാമത്തെ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ഇതിനു മുന്നോടിയായാണ് പൊലീസിന്റെ നടപടി. ഇന്നലെ കോട്ടയത്തെയും കൊച്ചിയിലെയും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു. എന്നാല്‍ കറുത്ത മാസ്‌കിന് വിലക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.

ജയില്‍ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി രാമനിലയം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറപ്പെട്ടു. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ താമസിക്കുന്നതിനാല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷയൊരുക്കാന്‍ 50 പൊലീസുകാരെയാണ് നിയോഗിച്ചത്. ജലപീരങ്കി അടക്കമുള്ള സംവിധാനം ഉയത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

മലപ്പുറത്തും കോഴിക്കോടും പരിപാടികള്‍, പ്രതിഷേധ സാധ്യത; ഇന്നും കനത്ത സുരക്ഷയില്‍ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ