സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണു; വനിതാ ക്ലീനര്‍ക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 08:22 PM  |  

Last Updated: 12th June 2022 08:22 PM  |   A+A-   |  

sarojini

സരോജിനി

 

കണ്ണൂര്‍: സ്‌കൂള്‍ ബസില്‍ നിന്നു തെറിച്ചു വീണ് വനിതാ ക്ലീനര്‍ മരിച്ചു. പാനൂര്‍ പാറേമ്മല്‍ യുപി സ്‌കൂള്‍ ബസിന്റെ ക്ലീനര്‍ പൊയില്‍ സരോജിനി (65) ആണ് മരിച്ചത്. ചെറുപറമ്പ് ജാതിക്കൂട്ടത്ത് വ്യാഴാഴ്ച വൈകിട്ട് 4.30ന് ആയിരുന്നു അപകടം. 

സരോജിനി കയറി ആദ്യപടിയില്‍ എത്തുമ്പോഴേക്കും ബസിന്റെ വാതില്‍ അടയുകയും ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയും ചെയ്തു. ഇതിന്റെ ആഘാതത്തില്‍ സരോജിനി തെറിച്ചുവീഴുകയും  ബസിനടിയില്‍പ്പെടുകയുമായിരുന്നു. 

ബസില്‍ പകരക്കാരിയായി ജോലിക്ക് കയറിയതാണ് സരോജിനി. മൂന്ന് വര്‍ഷം മുന്‍പ് സ്‌കൂള്‍ ബസില്‍ ക്ലീനറായി ജോലി ചെയ്തിരുന്നു. 

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍: സുഭാഷ്, സതീഷ്, സന്തോഷ്. മരുമക്കള്‍: സുജിന, സൗപര്‍ണിക. സരോജിനിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഈ ലേഖനം കൂടി വായിക്കൂ

'ഗുണ്ടാ നേതാവിനെയാണോ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി നിയമിച്ചത്?; സിപിഎം വ്യക്തമാക്കണം': കെഎസ്‌യു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ