പ്ലസ് വൺ പരീക്ഷ ഇന്ന് തുടങ്ങും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 08:36 AM  |  

Last Updated: 13th June 2022 08:36 AM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്നു മുതൽ ആരംഭിക്കും.4,24,696 പേർ പരീക്ഷയ്ക്കു റജിസ്റ്റർ ചെയ്തിട്ടുണ്ട്. പരീക്ഷ എഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത്, 77,803 പേർ. കുറവ് ഇടുക്കിയിലും, 11,008 പേർ. 

രാവിലെ 9.45 മുതലാണ് പരീക്ഷ. ഇതിൽ 15 മിനിറ്റ് സമാശ്വാസ സമയം (കൂൾ ഓഫ് ടൈം) ആണ്. ഇന്ന് സോഷ്യോളജി, ആന്ത്രോപോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കമ്പ്യുട്ടർ സയൻസ് എന്നീ പരീക്ഷകൾ നടക്കും. ഈ മാസം 30ന് പരീക്ഷ അവസാനിക്കും. കഴിഞ്ഞ അധ്യയന വർഷം നടത്തേണ്ട പരീക്ഷ കൊവിഡ് കാരണം പാഠഭാഗങ്ങൾ തീരാതെ വന്നതോടെയാണ് നീണ്ടു പോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി; പിണറായി വിജയൻ ഇന്ന് കണ്ണൂരിൽ; കനത്ത സുരക്ഷ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ