സ്വപ്‌ന ക്ലിഫ് ഹൗസില്‍ വന്ന കാര്യം നേരത്തെ പറഞ്ഞിട്ടുണ്ട്; വീഡിയോ സഹിതം മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 12:49 PM  |  

Last Updated: 15th June 2022 12:51 PM  |   A+A-   |  

swapna_pinarayi_vijayan

പിണറായി വിജയന്‍, സ്വപ്‌ന സുരേഷ് / ഫയല്‍

 


തിരുവനന്തപുരം:  മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തില്‍ മറുപടിയായി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്. സ്വപ്ന ക്ലിഫ് ഹൗസില്‍ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബര്‍ 13നു നടന്ന വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്. 

കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നു ഇക്കാര്യം നേരത്തെ പറഞ്ഞിട്ടുണ്ടെന്നുമാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറയുന്നത്. കോണ്‍സുലേറ്റ് ജനറല്‍ വരുന്ന സമയത്തൊക്കെ ഇവര്‍ ഉണ്ടാകുമെന്നത് വസ്തുതയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നല്‍കുന്നതും വീഡിയോയില്‍ ഉണ്ട്.

തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി മുന്‍പു പറഞ്ഞത് കള്ളമാണെന്ന് സ്വപ്ന സുരേഷ് ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. പിണറായിക്കും കുടുംബത്തിനും തന്നെ അറിയാമെന്നും ക്ലിഫ് ഹൗസില്‍ ചര്‍ച്ച ചെയ്ത് പലതും നടപ്പിലാക്കിയിട്ടുണ്ടെന്നും ഓര്‍മയില്ലെങ്കില്‍ കോടതി വഴി ഓര്‍മിപ്പിക്കാമെന്നും സ്വപ്‌ന പറഞ്ഞു. ഇതിനുള്ള മറുപടി എന്ന നിലിയിലാണ് മുഖ്യമന്ത്രി മുമ്പ് പറഞ്ഞ മറുപടി ഓഫീസ് പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

മുഖ്യമന്ത്രിയുടെ പതനം ആസന്നം; അക്രമം തുടര്‍ന്നാല്‍ പ്രത്യാഘാതം ഗുരുതരം: കെ സുധാകരന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ